സ്നേഹദീപം ടാലന്റ് ടെസ്റ്റ് 2022

STT2022
News

സ്നേഹദീപം ടാലന്റ് ടെസ്റ്റ് 2022

സ്നേഹദീപം മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വിശ്വാസ സമൂഹത്തിന്റെ ഐ ക്യതയ്ക്കും സഹകരണത്തിനും സഹായകമാകുന്ന വിധം 2004 മുതൽ കുവൈറ്റിലുള്ള എല്ലാ പെന്തക്കോസ്ത് സഭകളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തി വരുന്ന താലന്ത് പരിശോധന ദൈവഹിതമായാൽ 2022 ഓഗസ്റ്റ് 19 വെള്ളിയാഴ്ച 1 മണി മുതൽ 7.30 വരെ അബ്ബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

സീനിയർ, ഇന്റർമീഡിയറ്റ്, ജൂണിയർ എന്നീ വിഭാഗങ്ങൾക്കായി മത്സരങ്ങൾ നടത്തപ്പെടും. ഗ്രൂപ്പ് സോങ്ങ്, ഗ്രൂപ്പ് ബൈബിൾ ക്വിസ്, ലൈറ്റ് മ്യൂസിക്, പ്രസംഗം, വ്യക്തിഗത ബൈബിൾ ക്വിസ് എന്നിവയായിരിക്കും മത്സര ഇനങ്ങൾ.

ലൈറ്റ് മ്യൂസിക്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കും. കൂടുതൽ പോയിൻറ് ലഭിക്കുന്ന സഭയ്ക്ക് ചാമ്പ്യൻഷിപ്പ് ട്രോഫി നൽകുന്നതാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന സഭകൾക്കും ട്രോഫികൾ നൽകപ്പെടും. വിവിധ സ്റ്റേജുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളുടെ മൂല്യ നിർണ്ണയത്തിനായി പരിചയ സമ്പന്നരായ വിധി കർത്താക്കൾ ഉണ്ടായിരിക്കും.
മത്സരാനന്തരം അതേ ദിവസം 7.30 PM നു നടത്തപ്പെടുന്ന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

താലന്ത് പരിശോധനയിൽ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ ജൂലൈ 31 നു മുമ്പ് സ്നേഹദീപം ഭാരവാഹികളെ ഏൽപ്പിക്കുക അല്ലെങ്കിൽ ഓൺലൈനിൽ register ചെയ്യുക.

For more information & Online registration please visit: www.snehadeepamonline.com
Phone: 96698819

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.