ഇന്ത്യയുടെ രാഷ്ട്രപതിയായി ശ്രീമതി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യയുടെ രാഷ്ട്രപതിയായി ശ്രീമതി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടു
ഇന്ത്യയുടെ 15 മതു രാഷ്ട്രപതിയായി ശ്രീമതി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിലെ മയൂർഭഞ്ജിലെ ഒരുൾനാടൻ ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് എത്തുമ്പോൾ കുറിക്കപ്പെടുന്നത് പുതു ചരിത്രമാണ്.ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്ര വംശജയുമാണ് ദ്രൗപതി മുർമു. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും.