സ്നേഹദീപം ടാലന്റ് ടെസ്റ്റ് 2022

സ്നേഹദീപം ടാലന്റ് ടെസ്റ്റ് 2022
സ്നേഹദീപം മാസികയുടെ ആഭിമുഖ്യത്തിൽ 2004 മുതൽ കുവൈറ്റിലുള്ള എല്ലാ പെന്തക്കോസ്ത് സഭകളെയും പങ്കെടുപ്പിച്ചു കൊണ്ട് ടാലന്റ് ടെസ്റ്റ് നടത്തി വരുന്നു. ഈ വർഷത്തെ ടാലന്റ് ടെസ്റ്റ് 2022 ഓഗസ്റ്റ് 19 ന് ഉച്ചകഴിഞ്ഞ് 2 മുതൽ 7.30 വരെ അബ്ബാസിയയിൽ നടക്കും.
മത്സരത്തിൽ പരമാവധി പോയിന്റ് നേടുന്ന സഭയ്ക്ക് ചാമ്പ്യൻഷിപ്പ് ട്രോഫി നൽകും. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സഭകൾക്കും ട്രോഫികൾ നൽകും. വിവിധ stage കളിലായി നടക്കുന്ന വിവിധ മത്സരങ്ങളിലെ വ്യക്തിഗത വിജയികൾക്ക് അന്നേദിവസം വൈകിട്ട് 6.30ന് ചേരുന്ന പ്രത്യേക യോഗത്തിൽ സമ്മാനങ്ങൾ നൽകും. കുവൈറ്റിലെ എല്ലാ പെന്തക്കോസ്ത് സമൂഹവും സഭാ വ്യത്യാസമില്ലാതെ പങ്കെടുക്കുന്ന വളരെ ഊഷ്മളവും ആവേശഭരിതവുമായ ഒത്തുചേരലായിരിക്കും ഇത്.
മത്സരങ്ങൾ ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയർ എന്നീ വിഭാഗങ്ങൾക്കായിരിക്കും.
മത്സര ഇനങ്ങൾ: Light music, Group song, Elocution, Bible Quiz എന്നിവയായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും ദയവായി സന്ദർശിക്കുക: www. snehadeepamonline.com