ഹൂസ്റ്റണ്‍ പെന്തക്കോസ്‌ത്‌ ഫെലോഷിപ്പിന്‌ പുതിയ നേതൃത്വം

HPF
News

ഹൂസ്റ്റണ്‍ പെന്തക്കോസ്‌ത്‌ ഫെലോഷിപ്പിന്‌ പുതിയ നേതൃത്വം

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ പെന്തക്കോസ്‌ത്‌ ഫെലോഷിപ്പിന്റെ വാര്‍ഷിക ജനറല്‍ ബോഡിമീറ്റിംഗ്‌ മാര്‍ച്ച്‌ 6 ന്‌ ലിവിംഗ്‌ വാട്ടര്‍ ചര്‍ച്ചില്‍ കൂടി.2022 ലേയ്‌ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ജേക്കബ്‌ മാത്യൂ, ഇമ്മാനുവേല്‍ ഏ ജി ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററും,ഏജി ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ പ്രസിഡന്റ്‌ കൂടിയാണ്‌.വൈസ്‌പ്രസിഡന്റ്‌ പാസ്റ്റര്‍ സണ്ണി താഴാപ്‌കുളം വിവിധ ബൈബിള്‍ കോളേജുകളുടെ പ്രസിഡന്റും,ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്‌.സെക്രട്ടറി ജോസഫ്‌ കുര്യന്‍ എഴുത്തുകാരനും,സംഘാടകനുമാണ്‌.ട്രഷറര്‍ ഏലിയാസര്‍ ചാക്കോ ഇന്ത്യയില്‍ വിവിധ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

സോങ്ങ്‌ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ സിബിന്‍ അലക്‌സ്‌, മിഷന്‍ ആന്റ്‌ ചാരിറ്റി കോര്‍ഡിനേറ്റര്‍ ജേക്കബ്‌ ജോണ്‍ എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോര്‍ഡിനേറ്ററായ ഫിന്നി രാജു ഹൂസ്റ്റണ്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും,ഹാര്‍വെസ്റ്റ്‌ ടിവിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫ്‌ ഓപ്പറേഷനുമായി പ്രവര്‍ത്തിക്കുന്നു.ഹൂസ്റ്റണിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ഉള്ള ഐ ജി സഭകളുടെ ഐക്യകൂട്ടായ്‌മയാണ്‌ എച്ച്‌ പി എഫ്‌.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.