Shaiju
Public

മറന്നതല്ല…മാറിനിന്നതാണ്!!

Shaiju Daniel Adoor

യേശുവിന് ആഥിത്യമരുളുവാനും അന്തിയുറ ങ്ങുവാനും ബേഥാന്യ ഗ്രാമത്തിലെ മറ്റ് വീടുക ളുടെയെല്ലാം മുന്‍വാതിലുകള്‍ അടഞ്ഞു കിട ന്നപ്പോള്‍ മാര്‍ത്തയുടെയും മറിയയുടെയും ലാസറിന്റെയും ഭവനത്തിന്റെ വാതില്‍ നസ്രായനായ യേശുവിനായി തുറന്നു കിടന്നു!! യേശുവിന് ഇടംകൊടുത്താല്‍ പിന്നെ ഈ ഭൂമിയില്‍ മറ്റുമനുഷ്യരനുഭവിക്കുന്ന പ്രതി സന്ധികളും രോഗങ്ങളും മരണങ്ങളും എല്ലാം വഴിമാറിപ്പോകും എന്ന ചിന്ത ബാലിശമാണ്!!

വീണ്ടെടുക്കപ്പെടാത്ത ശരീരത്തോടു കൂടി ഈ ഭൂമിയില്‍ പാര്‍ക്കും കാലമത്രയും യേശുവിന് പാര്‍ക്കുവാന്‍ നാം ഇടംകൊടുത്താലും ജീവിത പ്രതിസന്ധികളും ദുഖ ദുരിതങ്ങളും ഒക്കെ നമ്മെയും ബാധിക്കാം…..യേശു സ്നേഹിച്ച, യേശുവിന് ഏതുസമയത്തും പാര്‍ക്കുവാന്‍ ഇടംകൊടുത്ത ഭവനത്തിലെ ലാസര്‍ മരിച്ചു!! രോഗബാധിതനായിരുന്നു എന്നറിഞ്ഞിട്ടും ഒടു വില്‍ മരണ വിവരം അറിഞ്ഞിട്ടും യേശു മാറിനിന്നു… മറന്നതല്ല!! പിന്നെ എന്തിന് …??

അതിനു കൃത്യമായൊരുത്തരം യേശുവിന്നു ണ്ട്; “ഞാന്‍ അവിടെ നിന്നും മാറിനിന്നതുകൊ ണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു” (യോഹന്നാന്‍ 1:15) ഇടംകൊടുത്തവരെ മറന്ന തല്ല, പകരം മാറിനിന്നതിന്റെ കാരണം, യേശുവിനെകുറിച്ചു ശിഷ്യസംഘത്തിന്റെ പരിമിതമായ അറിവില്‍ നിന്നും അവനെ കുറിച്ചുള്ള ഉന്നതമായ അറിവിലേക്ക് അവരെ എത്തിക്കുവാന്‍ യേശു മനപ്പൂര്‍വ്വം മാറി നിന്നു… പക്ഷേ മറന്നതല്ല!!

“ഞാന്‍ അവിടെ ഇല്ലാത്തതിനാല്‍ നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു”. എന്തിനാണ്
യേശുവേ, ഇടം തന്ന ഒരു വീടിനെ കരച്ചി ലിലേക്കും കണ്ണുനീരിലേക്കും വിട്ടുകൊടു ത്തുകൊണ്ടു നീ മാറിനിന്നത്??

മറന്നതല്ല, പകരം ഞാന്‍ കേവലം രോഗ ങ്ങളെ സൌഖ്യമാക്കുന്നവന്‍ മാത്രമല്ലെ ന്നും, മരിച്ചു നാലുദിവസമായി കല്ലറ ക്കകത്തിരുന്നു അഴുകിത്തുടങ്ങിയ ശവ ശരീരത്തെ “പുറത്തുവരിക” എന്ന നിസ്സാ രവാക്കിലൂടെ ജീവനിലേക്ക് തിരികെ കയറ്റാന്‍ കഴിവുള്ളവന്‍ ആണ് എന്നും നിങ്ങള്‍ അറിയേണ്ടതിന് ഞാന്‍ മനപ്പൂ ര്‍വ്വം മാറിനിന്നു … മറന്നതല്ല!!

നാം കടന്നുപോകുന്ന വേദനയുടെ കന ല്‍വഴികളില്‍, ഒറ്റപ്പെടുത്തലുകളില്‍, ഏ കാന്തകളില്‍, ക്ലേശങ്ങളില്‍ നസ്രായന്‍ താല്‍ക്കാലികമായി മാറി നില്‍ക്കുന്നത് അവിടുത്തെക്കുറിച്ച് ഇതുവരെയും നാ മറിഞ്ഞിട്ടില്ലാത്ത ചില പുതിയ അറിവു കളിലേക്ക് നമ്മെ എത്തിക്കുവാനാണ്!!

യേശുവിനിടം കൊടുത്തും യേശുവിനെ സ്നേഹിച്ചും ജീവിച്ചുപോരുന്ന നമുക്ക് സംഭവിക്കുന്ന അപ്രതീക്ഷിത വേദനക ളുടെ നടുവില്‍ നാം അവന്റെ ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നു …. പക്ഷേ നമ്മുടെ പ്ര തീക്ഷകള്‍ തെറ്റിച്ചുകൊണ്ട് അവിടുന്നു മാറിനിന്നെന്നു വരാം !!

വേഗത്തില്‍ അവിടുന്നു എത്തി പ്രശ്നപരി ഹാരം വരുത്തുമെന്ന് കാത്തിരുന്നു, പ ക്ഷേ അവന്‍ താല്‍ക്കാലികമായി മാറി നിന്നു!! മനപ്പൂര്‍വ്വം മാറിനിന്നത് മറന്നിട്ട ല്ല, ഇതുവരെ കണ്ടിട്ടില്ലാത്ത അസാധാര
ണമായ ഒരു പ്രവര്‍ത്തിക്കായി താല്‍ക്കാലി കമായി മാറിനിന്നതാണ്!! മരിച്ചാലും നാലുദിവ സമായാലും നാറ്റംവച്ചു തുടങ്ങിയാലും നാം പ്രതീക്ഷിച്ച സമയത്ത് മാറി നിന്നവന്‍ എന്നെ ന്നേക്കും മാറിനില്‍ക്കില്ല…. അവന്‍ പുറപ്പെ ട്ടിട്ടുണ്ട്!! അവിടുത്തെ താല്‍ക്കാലിക മൗനങ്ങ ള്‍, നാലു ദിവസങ്ങളിലേക്കുള്ള താല്‍ക്കാലിക മായ ഒഴിഞ്ഞുപോക്കുകള്‍, നമ്മെ കാണുന്നില്ലെ ന്നുള്ള താല്‍ക്കാലിക ഭാവങ്ങള്‍….. മറന്നതല്ല, മാറിനില്‍ക്കുകയാണ്; നാലാം ദിവസത്തിൽ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത സമാനത കളില്ലാത്ത ഒരു വിടുതലിനായി!!

ഇടംകൊടുത്തതും ആഥിത്യമരുളിയതും സ്വീ കരിച്ചതും വെറുതെയാകിlല്ല….. ഏതറ്റം വരെ യും എത്തിയ നമ്മുടെ ജീവല്‍ പ്രതിസന്ധിക ള്‍ക്ക് എന്നന്നേക്കുമായി ഒരു തീര്‍പ്പുകല്‍പ്പിക്കു വാന്‍ ഒടുവിൽ അവിടുന്ന് എത്തും !!

വിളിച്ചിട്ടും കരഞ്ഞിട്ടും ആത്മതപനം ചെയ്തി ട്ടും കാണാത്തവനെപ്പോലെ നാലുദിവസം അവന്‍ മാറി നിന്നാലും, മറന്നതല്ല… നാറ്റം വച്ചു തുടങ്ങിയവന്‍റെ കല്ലറയിലേക്കുള്ള യാത്രയി ലാണ്!!

മറന്നതല്ല…മാറിനിന്നതാണ്!!

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.