KTMCC പ്ലാറ്റിനം ജൂബിലിക്ക് തുടക്കമായി

KTMCC പ്ലാറ്റിനം ജൂബിലിക്ക് തുടക്കമായി
കുവൈറ്റ്: എഴുപതാം വർഷത്തിലേക്ക് പ്രവേശിച്ച K.T.M.C.C യുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 2022 ഫെബ്രുവരി 23 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരീഷ് ഹാളിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ഇന്ത്യൻ അംബാസിഡർ ശ്രീ. സിബി ജോർജ് ഉത്ഘാടനം ചെയ്ത് ആരംഭം കുറിച്ചു. പ്രസിഡന്റ് റെജി റ്റി. സഖറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ റോയ് കെ. യോഹന്നാൻ സപ്തതി വർഷത്തിലെ കാര്യ പരിപാടികളെക്കുറിച്ചു വിശദീകരണം നടത്തി. റവ. തോമസ് പ്രസാദ് വചന പ്രഭാഷണം നടത്തി. സെക്രട്ടറി സജു വി. തോമസ് സ്വാഗതവും ജോയിന്റ് ട്രഷറർ അജു എബ്രഹാം കൃതജ്ഞതയും അറിയിച്ചു. K.T.M.C.C യുടെ സംക്ഷിപ്ത ചരിത്രവും പ്രവർത്തനങ്ങളും വിശദീകരിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച സ്നേഹദീപം സപ്പ്ളിമെന്റ ചീഫ് എഡിറ്റർ പാസ്റ്റർ സാം തോമസും K.T.M.C.C ട്രഷറർ വര്ഗീസ് മാത്യുവും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു. K.T.M.C.C എക്സിക്യൂട്ടീവ് അംഗങ്ങളും ജൂബിലി ആഘോഷ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. വിവിധ സഭകളെ പ്രതിനിധീകരിച്ചു കൊണ്ട് വൈദികർ പാസ്റ്റർമാർ എന്നിവർ അടങ്ങുന്ന വിശ്വാസ സമൂഹം ഈ സമ്മേളനത്തിൽ സംബന്ധിച്ചു.