കെ.റ്റി.എം.സി.സി പ്ലാറ്റിനം ജൂബിലി പ്രവർത്തന ഉത്ഘാടനം

കെ.റ്റി.എം.സി.സി പ്ലാറ്റിനം ജൂബിലി പ്രവർത്തന ഉത്ഘാടനം
കുവൈറ്റിലെ പ്രഥമ ക്രൈസ്തവ കൂട്ടായ്മയായ കെ.റ്റി.എം.സി.സി ( കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ) പ്ലാറ്റിനം ജൂബിലിയുടെ ആരംഭം പ്രാത്ഥനയോടെ ഫെബ്രുവരി 23 ബുധനാഴ്ച വൈകുന്നേരം 7:00 PM ന് എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടും.
ബഹു. ഇന്ത്യൻ അംബാസിഡർ ശ്രീ.സിബി ജോർജ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ചെയർമാൻ റവ. ഇമ്മാനുവേൽ ബന്യാമിൻ ഗരീബ് അനുഗ്രഹ പ്രഭാഷണം നടത്തുന്നു.
കെ.റ്റി.എം.സി.സി ഗായകസംഘം ഗാന ശൂശ്രൂഷയ്ക്കു നേത്രത്വം നൽകുന്നു.
കോവിഡ് പ്രോട്ടോകോൾ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധികൾക്ക് മാത്രമായിരിക്കും പ്രവേശനം.