ഈ ഗേഹം വിട്ടു പോകിലും

ഈ ഗേഹം വിട്ടു പോകിലും
മനുഷ്യ ജീവിതത്തിന്റെ ക്ഷണികത എന്നത്തേക്കാളും അധികം അറിയു കയും അനുഭവിക്കുകയും ചെയ്യുന്ന കാലമാണിത്. പ്രിയമുള്ള പലരുടെ യും അകാലത്തിലും അപ്രതീക്ഷിത വുമായുള്ള വേർപാടുകൾ ലോകജന തയെ മുഴുവനായി നൊമ്പരപ്പെടുത്തി. എന്നാൽ ദൈവത്തിൽ പ്രത്യാശയുള്ള വർക്കും നിത്യമായ ഒരു രാജ്യത്തിനാ യി കാത്തിരിക്കുന്നവർക്കും ആശ്വ സിക്കുവാൻ വകയുണ്ട്.
മനുഷ്യന്റെ ശൂന്യത ഇ യ്യോബിന്റെ പുസ്തകത്തിൽ കാണുന്നതിങ്ങനെ യാണ്. “ഒരു വൃക്ഷമായിരുന്നാൽ പ്ര ത്യാശയുണ്ടു; അതിനെ വെട്ടിയാൽ പി ന്നെയും പൊട്ടി കിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയി ല്ല. അതിന്റെ വേർ നിലത്തു പഴകി യാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും വെള്ളത്തിന്റെ ഗ ന്ധംകൊണ്ടു അതു കിളുർക്കും ഒരു തൈപോലെ തളിർ വിടും. പുരുഷ നോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? (ഇയ്യോബ് 14:7-10) ഒരു മരത്തിന്റെ വില പോലും ഇല്ലാ ത്ത മനുഷ്യ ശരീരം നശിക്കുവാനുള്ള
താണ്. എന്നാൽ ദൈവത്തിൽ പ്രത്യാ ശയുള്ള ഒരു വ്യക്തിയുടെ ജീവിതം ഇവിടം കൊണ്ടവസാനിക്കുന്നില്ല.
സങ്കീർത്തനക്കാരൻ പറയുന്നു, “ഞങ്ങ ളുടെ ആയുഷ്കാലം എഴുപതു സംവ ത്സരം; ഏറെ ആയാൽ എണ്പതു സംവ ത്സരം; അതിന്റെ പ്രതാപം പ്രയാസ വും ദുഃഖവുമത്രേ; അതു വേഗം തീരു കയും ഞങ്ങൾ പറന്നു പോകയും ചെ യ്യുന്നു”.
രണ്ടക്കത്തിൽ ഒതുങ്ങുന്ന മനുഷ്യായു സിന് എപ്പോൾ വേണമെങ്കിലും വിരാ മം ഉ ണ്ടാകാം. ചുരുങ്ങിയ കാലയളവ് തന്നെ ദുഖവും പ്രയാസവും നിറഞ്ഞ താണ്. എന്നാൽ അതിന്റെ അവസാനം നാം പറന്നു പോകും എന്ന് സങ്കീർത്തന ക്കാരൻ പറയുന്നു. പറന്നു പോകണം എങ്കിൽ ഒരുങ്ങിയിരിക്കണം. ക്രിസ്തു വിൽ ജനിച്ചു ക്രിസ്തുവിൽ ജീവിച്ചു ക്രിസ്തുവിൽ മരിക്കുന്നവർ ഈ ലോകത്തിലെ ദുരിതങ്ങൾക്കപ്പുറം ഒരു ശോഭനമായ സ്ഥിതിയിലെത്തിച്ചേരും.
“ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാ ളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശി ക്കേണമേ. (സങ്കീർത്തനം 90:12) എന്ന പ്രാർത്ഥനയോടെ പ്രത്യാശയുള്ള ജീവി
തം നയിക്കുവാൻ നമുക്ക് കഴിയണം.
അപ്പൊസ്‌തലനായ പൗലോസ് മനുഷ്യ ശരീരത്തെ ഒരു കൂടാരമായി 2 കൊരി. 5: 1 ൽ പ്രതിപാദിക്കുന്നു “കൂടാരമായ ഞ ങ്ങളുടെ ഭൌമഭവനം അഴിഞ്ഞു പോയാൽ കൈപ്പണിയല്ലാത്ത നിത്യഭ വനമായി ദൈവത്തിന്റെ ദാനമായോ രു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു.
“യഥാർത്ഥ മനുഷ്യനെ”, അപ്പോസ്തലൻ ആന്തരിക മനുഷ്യനെന്നു വിളിച്ചു. അ തുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങ ളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. (2 കൊരി. 4:16). ദൈവത്തിൽ ആശ്രയമുള്ള ഒരു വന്റെ ഭൗമിക കൂടാരം വേദനയുള്ള
തും നശിച്ചതുമാണെങ്കിലും അത് ആന്തരീക മനുഷ്യന് ഒരു താത്കാലിക പാർപ്പിടമാണ്. ഒരു ദിവസം അവ നായി സ്വർഗത്തിൽ ഒരുക്കപ്പെടുന്ന തന്റെ സ്ഥിര ഭവനത്തിനായി അത് കൈമാറും. അതാണ് അവന്റെ പ്രത്യാശ.
ദൈവിക അനുഗ്രഹത്തിൽ നിന്ന് നി ങ്ങളെ അകറ്റി നിർത്താൻ നിങ്ങളുടെ ആത്മാവിന്റെ ശത്രു ആഗ്രഹിക്കുന്നു. വിശ്വാസത്താൽ നിങ്ങളുടെ ഭയത്തെ അതിജീവിക്കുക. നിങ്ങളുടെ കൂടാരം സൗഖ്യമുള്ളതല്ലെങ്കിലും ഭാരം വേണ്ട. ക്രിസ്തു നിങ്ങളുടെ രക്ഷകനും കർ ത്താവും ആണെങ്കിൽ എല്ലാ വേദ നയും മാറുന്ന ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ഈ പ്രത്യാശ നമ്മി ൽ നിറയട്ടെ.