നിങ്ങൾ സ്നേഹസാമ്രാജ്യത്തിനുള്ളിലോ..

നിങ്ങൾ സ്നേഹസാമ്രാജ്യത്തിനുള്ളിലോ..
ചില വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീരാമകൃഷ്ണ മിഷന്‍റെ പ്രസിഡന്റ് ആയിരുന്ന ശ്രീ രംഗനാഥാനന്ദജി ഇങ്ങനെ പറയുകയുണ്ടായി, “ലോകത്തില്‍ രണ്ടു തരം ശക്തികളാണ് ഉള്ളത്. ഒന്ന് വാളിന്‍റെ അഥവാ അധികാരത്തിന്‍റെ. രണ്ട് ആത്മീകതയുടെത്. ഇതില്‍ ആത്മീകതയുടെ സാമ്രാജ്യത്തിനു മുമ്പില്‍ അധികാരത്തിന്‍റെ സാമ്രാജ്യം മാഞ്ഞു പോകും. അലക്സാണ്ടര്‍ന്‍റെയും സീസറിന്റെയും സാമ്രാജ്യം എവിടെ. എന്നാല്‍ യേശുവിന്‍റെ സാമ്രാജ്യം ഇന്നും കോടികളില്‍ ജീവിക്കുന്നു.” (മനോരമ 1998 ഒക്ടോബര്‍ ഞായറാഴ്ച ലക്കം)
ദൈവരാജ്യത്തിന്റെ മഹിമ എന്തെന്ന് ലോകത്തിലെ ഒരു പ്രസ്ഥാനത്തിന്‍റെ നേതാവ് തന്‍റെ വാക്കുകളിലൂടെ ഇവിടെ ഉറപ്പിക്കുന്നു. ലോകം മുഴുവന്‍ ഈ സത്യം അംഗീകരിക്കുന്നതുമാണ്. എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തു മാനവ ജാതിയുടെഉദ്ധാരണത്തിനായി ലോകത്തില്‍ അവതരിച്ചു എന്നത് ഹൃദയത്തില്‍ വിശ്വസിച്ചു താന്‍ കാണിച്ചു കൊടുത്ത മാര്‍ഗം സ്വീകരിച്ചവര്‍ ഈ ദൈവരാജ്യത്തിന്റെ മഹത്വം ഉയര്‍ത്തി കാട്ടുന്നതില്‍ എത്ര മാത്രം ജഗരൂകരാണ് എന്നത് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
ക്രിസ്തുവിന്‍റെ സ്നേഹം യഥാര്‍ത്ഥമായി അറിഞ്ഞവ ര്‍ ഏതു പീഡ ഉണ്ടായാലും പിന്മാറില്ല. ലോക സൌഭാഗ്യങ്ങള്‍ക്കു വേണ്ടി ക്രിസ്തുവിന്‍റെ മാര്‍ഗം മറയാക്കുന്നവ ര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറി യെന്നു വരാം. ക്രിസ്തുരാജ്യത്തിന്റെ കെട്ടുപണിക്കായി പലരും തങ്ങളുടെ ജീവന്‍ പോലും തൃ ണവല്‍ഗണിച്ചിട്ടുണ്ട്. മുന്‍കാ ലങ്ങളിലെ പോലെ പീഡകളോ തടസ്സങ്ങളോ ഒന്നും ഇന്നില്ല. സൌകര്യങ്ങള്‍ കൂടിയതനുസരിച്ച് വ്യക്തികളുടെ ജീവിത വീക്ഷണങ്ങള്‍ക്കും ആത്മീക തീ ക്ഷ്ണതക്കും വ്യത്യാസം വന്നു എന്ന് മാത്രം. വ്യക്തിതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയായി ഇന്ന് പലരും ആത്മീയതയെ കാണുന്നു.
ശൂശന്‍ രാജധാനിയി ല്‍ അല്ലലില്ലാതെ കഴിഞ്ഞിരുന്ന വനെങ്കിലും നെഹാമ്യാവിന് തന്‍റെ സമശിഷ്ടങ്ങളുടെ കാര്യത്തില്‍ ഉല്‍ക്കണ്ടയുണ്ടായിരുന്നു.
“പ്രവാസത്തില്‍ നിന്നും തെറ്റി ഒഴിഞ്ഞുപോയ ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; എന്നു കേട്ടപ്പോൾ നെഹാമ്യാവി ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചു……” (നെഹമ്യവ് 1:3) രാജാവുമായി അടുത്ത സംബര്‍ക്കമുള്ളവന്‍, ജീവിത സൌകര്യങ്ങള്‍ എല്ലാം ഉള്ളവന്‍. തന്‍റെ നില ഉറച്ചു കഴിഞ്ഞ നെഹാമ്യാവിന് എന്ത് ദുഃഖം. ദുഖം ഉണ്ടായത് തന്‍റെ കാര്യം ഓര്‍ത്തല്ല. തനിക്ക് പ്രിയമുള്ളവരുടെ കഷ്ടതയും, ദേവാലയത്തിന്റെ അധപതനവും തന്നില്‍ ആകുലത ഉളവാക്കി. അവന്‍ തന്‍റെ ചുറ്റുപാടുക ള്‍ വിസ്മരിച്ചു. തനിക്കുള്ളവരെ നാശത്തില്‍ നിന്നും ഉദ്ധരിക്കുവാന്‍ തന്‍റെ ഹൃദയം തുടി കൊട്ടി. അതിന്‍റെ വിജയത്തിനായി നടത്തിപ്പിനായി സര്‍വശക്തനോട് അപേക്ഷിച്ചു. ദൈവത്തില്‍ നിന്നും ലഭിച്ച ബലത്തോടെ താന്‍ കാര്യപ്രാപ്തി നേടി. തടസ്സങ്ങളും ഭീഷണികളും നെഹമ്യാവിന്റെ നിശ്ചയദാര്‍ഡൃത്തിനു മുമ്പി ല്‍ കീ ഴടങ്ങി.
നമുക്ക് ചുറ്റും ഉരുക്ക് കോട്ടക ള്‍ സൃഷ്ടിച്ചു ബല വത്താക്കുവാന്‍ തുനിയുമ്പോഴും നാശത്തിലേക്ക് പാ യുന്ന ഒരു സമൂഹം നമുക്ക് ചുറ്റും ഉണ്ട് എന്ന വസ്തുത നാം വിസ്മരിക്കരുത്. ദൈവം നമ്മി ല്‍ ഏല്‍പിച്ച ഉത്തരവാദിത്വം ഗൌരവപൂര്‍വ്വം നിറവേറ്റണം. അവസരം നഷ്ടപ്പെടു ത്തിയാല്‍, കടമകള്‍ മറന്നാ ല്‍ പിന്നീടു വലിയ വില കൊടു ക്കേണ്ടതായി വരും. കാലചക്രം അതിവേഗം ഓടി ക്കൊണ്ടിരിക്കുന്നു. നമുക്ക് ലഭിക്കുന്ന കാലയളവ് എത്രയെന്നു വ്യക്തമല്ല. ചുറ്റുമുള്ള അശരണരെ, ദൈവസ്നേഹം അറിയാത്തവരെ ഓര്‍ത്ത് നമുക്ക് പ്രാര്‍ഥിക്കാം അവര്‍ക്കായി കരങ്ങ ള്‍ നീട്ടാം. ദൈവ രാജ്യത്തിന്റെ അവകാശങ്ങള്‍ക്കായി ഉണരാം.