ഭയത്തിന് അടിമകളായവർ

Scare
Public

ഭയത്തിന് അടിമകളായവർ

അകാരണമായ ഭയത്തിന് ചിലർ അടിമകളാണ്. അതുമൂലം അവരിൽ സുരക്ഷിതത്വമില്ലായ്മ ഉൽക്കണ്‌ഠ അസൂയ ഇവയൊക്കെ ഉളവാക്കുന്നു. പല വിഷയങ്ങളിലും പരാജയ ഭീതിയും അമിതമായ ആശങ്കയും ഉണ്ടാകുന്നു. സകലത്തെയും സൃഷ്ടിച്ചവനും നിയന്ത്രിക്കുന്നവനുമായ ദൈവത്തിൽ വിശ്വാസമുള്ള, ആശ്രയമുള്ള ഒരു വ്യക്തി ഭയത്തിനു അടിമയാകില്ല. തന്നിൽ ആശ്രയിക്കുന്നവർക്ക്‌ വേണ്ടി സകലവും നിർവ്വഹിക്കുന്നവനാണ് ദൈവം.

1 യോഹന്നാൻ 4: 7–8 വാക്യങ്ങൾ ധ്യാനിക്കുമ്പോൾ അവിടെ ദൈവത്തിൻറെ സ്നേഹം വിവരിച്ചിരിക്കുന്നതായി കാണാം. ദൈവം സ്നേഹമാണ്. മനുഷ്യ വർഗ്ഗത്തിന്റെ പാപം ഏറ്റെടുത്തു ക്രൂശിലെ മരണം സ്വീകരിച്ചത്തിലൂടെ യേശു നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുവാൻ കഴിയും. ക്രൂശിലെ ക്രിസ്തുവിന്റെ മരണം സ്നേഹത്തിന്റെ ആഴം കാണിക്കുന്നു (വാക്യം 9-10).
ദൈവസ്നേഹത്തിലും വിശ്വാസത്തിലും വളരുന്നത് ഭയത്തെ ക്രമേണ ഇല്ലാതാക്കും, കാരണം ദൈവം നമ്മെ ആഴത്തിലും പൂർണ്ണമായും സ്നേഹിക്കുന്നുവെന്ന് നമുക്ക് സംശയമില്ല. (വാക്യം 18–19).
ദൈവത്തോടുള്ള വ്യക്തിപരവും നിരുപാധികവുമായ സ്നേഹം നാം അനുഭവിക്കുമ്പോൾ, നാം വളരുന്നു, നിർഭയമായ ജീവിതം നയിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു.

ഒരിക്കൽ, ഏലാ താഴ്വരയിൽ ഫെലിസ്ത്യർ ഇസ്രായേല്യരെ വെല്ലുവിളിച്ചപ്പോൾ ഭയം അവരെ ഭരിച്ചു. 9 അടി 9 ഇഞ്ച് ഉയരവും ശരീര കവചം മാത്രം 125 പൗണ്ടും തൂക്കമുണ്ടായിരുന്ന അവരുടെ ശത്രു ഗൊല്യാത്തിന് മുമ്പിൽ അവർ പതറി (1 ശമൂവേൽ 17: 4-5). നാൽപ്പത് ദിവസം, രാവിലെയും വൈകുന്നേരവും, ഗൊല്യാത്ത് ഇസ്രായേൽ സൈന്യത്തോട് യുദ്ധം ചെയ്യാൻ വെല്ലുവിളിച്ചു. എന്നാൽ ആരും മുന്നോട്ട് വരാൻ തുനിഞ്ഞില്ല. ഗോലിയത്തിനോട് യുദ്ധം ചെയ്യുന്നത് ദുഷ്കരം എന്ന് യിസ്രായേൽ കരുതിയപ്പോൾ ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാവീദ് അവനോട് എതിരിടുവാൻ മുന്നോട്ടു വന്നു . “ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ” എന്നു ദാവീദ് ചോദിക്കുന്നു. മാത്രമല്ല “ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.”
ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ഭക്തന്റെ ദൃഢ ധൈര്യമാണ് ഇവിടെ കാണുന്നത്.

നമ്മെ തളർത്തുന്ന ഏതു സാഹചര്യങ്ങളിലും തളരാതെ നിൽക്കുവാൻ ദൈവം സഹായിക്കും . വിഷയങ്ങൾ എത്ര വലുതും ആകട്ടെ അത് ദൈവകരങ്ങളിൽ ഏൽപ്പിക്കുക.

Pr. Sam Thomas

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.