കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തി വെപ്പ് ആരംഭിച്ചു:വാക്സിൻ സ്വീകരിച്ച് കുവൈത്ത് പ്രധാനമന്ത്രിയും ഉപ പ്രധാന മന്ത്രിയും

കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തി വെപ്പ് ആരംഭിച്ചു:വാക്സിൻ സ്വീകരിച്ച് കുവൈത്ത് പ്രധാനമന്ത്രിയും ഉപ പ്രധാന മന്ത്രിയും

കുവൈത്ത് സിറ്റി :കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തി വെപ്പ് ആരംഭിച്ചു . വാക്സിൻ കുത്തിവെപ്പിന്റെ പ്രചരണ ഉദ്ഘാടനം പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് നിർവഹിച്ചു .ശേഷം നടന്ന നടന്ന ചടങ്ങിൽ പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ്, ഉപപ്രധാന മന്ത്രിയും കേബിനറ്റ് കാര്യ മന്ത്രിയുമായ അനസ് അൽ സാലെഹ് എന്നിവരുംവാക്സിൻ സ്വീകരിച്ചു .വാക്സിൻ സ്വീകരിക്കാൻ താൽപര്യമുള്ളവർക്കായി ആരോഗ്യ മന്ത്രാലയം ഓൺ ലൈൻ റെജിസ്ട്രേഷൻ ഏർപ്പെടുത്തിയിരുന്നു. ആരോഗ്യ രംഗത്തെ മുൻ നിര പ്രവർത്തകർ, 65 വയസ്സിനു മുകളിൽ പ്രായമായവർ തുടങ്ങിയവർക്കാണ് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകുന്നത് .
അതെ സമയം രാജ്യത്ത് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവരെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് വരെ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത് . ആദ്യ ഡോസ് സ്വീകരിച്ച് നാലു മുതൽ ആറു ആഴ്ചകൾക്കിടയിലാണു രണ്ടാമത്തെ ഡോസ് നൽകുക . ഈ കാലയളവിൽ രണ്ടാമത്തെ ഡോസ് പൂർത്തിയാക്കാത്തവർക്ക് രാജ്യത്തിനു പുറത്തേക്കുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രമാണ് റിപ്പോർട്ട് ചെയ്തത്