കര്‍ണാടകയില്‍ ഗോവധം നിരോധിച്ചു; നിയമംലംഘിച്ചാൽ 7 വർഷം വരെ തടവ്

cow
News

കര്‍ണാടകയില്‍ ഗോവധം നിരോധിച്ചു; നിയമംലംഘിച്ചാൽ 7 വർഷം വരെ തടവ്

ബെംഗളൂരു∙ കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ നിയമസഭ പാസാക്കി. പശുവിനെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഗോക്കൾ നമ്മുടെ മാതാവാണ്, അവയെ കശാപ്പ് ചെയ്യാൻ സമ്മതിക്കില്ല എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാൻ പറഞ്ഞു. ഗുജറാത്ത്, യുപി എന്നിവിടങ്ങളിൽ നിയമം നടപ്പാക്കിയിരുന്നു. അതേ സമയം സർക്കാരിന്റെ പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ‘ലവ് ജിഹാദ്’, ‘ഗോവധം’ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.