corona-virus-wuhan

കൊറോണ വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരും; ലോകം ജാഗ്രതയിൽ

News

കൊറോണ വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരും; ലോകം ജാഗ്രതയിൽ

വുഹാന്‍∙ ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്ന ന്യൂമോണിയ്ക്കു കാരണമായ കൊറോണ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച 220 പേരിൽ നാലുപേര്‍ ഇതുവരെ മരിച്ചു. … ഇന്നലെയാണു നാലാമത്തെ വ്യക്തയുടെ മരണം അധികൃതർ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത.
വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ അടിയന്തര നടപടിക്കു ചൈനീസ് പ്രസിഡന്റ് ഉത്തരവിട്ടു. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു. ചൈനീസ് പുതുവത്സര അവധിക്കാലം ആഘോഷിക്കാനായി ദശലക്ഷക്കണക്കിന് ചൈനക്കാർ ഈ ആഴ്ച വിവിധ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നുണ്ട്. ഇത് വൈറസ് അതിവേഗത്തിൽ വ്യാപിക്കുമെന്നുമുള്ള ആശങ്ക വർധിപ്പിക്കുന്നു. നിലവിൽ വൈറസ് ബാധയേറ്റ ഒരാളിൽനിന്ന് എത്രപേർക്കു പകരും എന്നത് അനുസരിച്ചാകും രോഗം പൊട്ടിപ്പുറപ്പെടുന്നതിന്റെ തീവ്രതയെന്നാണു വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ഒരു ഇന്ത്യക്കാരി ചികിത്സയിലായിരുന്നു ഇന്ത്യയിലും കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയത് ഡിസംബറില്‍ വുഹാനില്‍ കണ്ടെത്തിയ അഞ്ജാത വൈറസ് മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്നതാണെന്നാണ് ആദ്യം കണ്ടെത്തിയത്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്നു കഴിഞ്ഞ ദിവസമാണു സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു എത്തിയതെന്നു കരുതുന്ന വൈറസ് കൂടുതല്‍ ആളുകളിലേക്കു പടരുകയാണ്. വുഹാനു പുറമെ തലസ്ഥാനമായ ബെയ്ജിങ്ങിലും ഷാങ്ഹായിലും ഷെന്‍ഷെനിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.