നീതി നിഷേധിക്കപ്പെടുന്നുവോ

Public

നീതി നിഷേധിക്കപ്പെടുന്നുവോ

സാം തോമസ്

ബ്രിട്ടിഷ് അധികാരികളുടെ അടിമത്വത്തില്‍ വലഞ്ഞു വീര്‍പ്പുമുട്ടിയ ഭാരത ജനതയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുവാ ന്‍  മഹാത്മാഗാന്ധിയും മറ്റു നേതാക്കളും അഹോരാത്രം യത്നിച്ചു. അതോടനുബന്ധിച്ച് ക്രൂരമായ പീഡനങ്ങളും കഷ്ടനഷ്ടങ്ങളും എല്‍ക്കേണ്ടി വന്നെങ്കിലും പാരതന്ത്ര്യത്തില്‍ നിന്നും വിമോചിതയായ ഭാരതത്തെ കണ്ട് അതിനായി അടരാടിയവര്‍ ഹൃദയം നിറഞ്ഞു സന്തോഷിച്ചു. സമത്വ സുന്ദരമായ, സാഹോദര്യ സന്തുഷ്ടമായ ഒരു രാജ്യം അവര്‍ വിഭാവന ചെയ്തു. അഖണ്ഡതയും ഐക്യതയും ഊട്ടി  ഉറപ്പിക്കുന്നതിനവ ര്‍ പരിശ്രമിച്ചു. വി ഭാഗീയ ചിന്താഗതികളും രാജ്യദ്രോഹപരമായ പ്രവര്‍ത്തികളും അവ ര്‍ നിഷേധമായി കരുതി. തുടക്കത്തില്‍ ഒരു പരിധി വരെ അത് വിജയിച്ചെങ്കിലും കാലത്തിന്റെ കുത്തൊഴുക്കി ല്‍ കാപട്യങ്ങളും അഴിമതികളും വഞ്ചനകളും തന്‍റെ വിരിമാറില്‍ അരങ്ങേറിയപ്പോ ള്‍ ഭാരതമാതാവ് ഹൃദയവേദനയാ ല്‍ തേങ്ങി. പിന്നീട് അതൊരു തുടര്‍ക്കഥയായി മാറി. രാജ്യത്തി ന്‍റെ അഖണ്ഡതയും ഐക്യതയും കാറ്റി ല്‍ പറത്തി അധികാരക്കൊതി പൂണ്ടവ ര്‍  പൊതുജനതാല്‍പ്പ്യങ്ങ ള്‍ ഹനിക്കുമ്പോള്‍ വെറും നോക്കുകുത്തികളായി നില്‍ക്കുവാനെ ജനത്തിനു കഴിയൂ. പല മേഖലകളിലും  നീതി നിഷേധിക്കപ്പെടുമ്പോ ള്‍ ജനം നിസ്സഹായരായി ഒടുവില്‍ പലരും പരാജിതരാകുന്നു.സാമ്പത്തിക കെട്ടുറപ്പും സാമൂഹ്യ ഔന്നത്യങ്ങളുമൊന്നും ജനമനസ്സുകള്‍ക്ക് സംപ്തൃപ്തി നേടിക്കൊടുക്കുന്നില്ല എന്നതാണ് വാസ്തവം.

ഈ നാളുകളില്‍ വിവിധ മേഖലകളി ല്‍ കേട്ടുകൊണ്ടിരിക്കുന്നത് നീതി നിഷേധി ക്കപ്പെട്ടവരുടെ രോദനങ്ങളാണ്. അധികാര  സ്ഥാനങ്ങളില്‍ കയറിപ്പറ്റുവാ ന്‍ ആവുന്നത്ര ശ്രമിച്ചിട്ടും കഴിയാതെ വന്നവ ര്‍ അവരുടെ അസംതൃപ്തി വെ ളിപ്പെടുത്തി. സഹാനുഭൂതിയെക്കാളും മാനുഷിക പരിഗണനകളെക്കാളും സഹ ജീവികളോടുള്ള സ്നേഹത്തെക്കാളും രാക്ഷ്ട്രീയ ലകഷ്യങ്ങള്‍ നേടിയെടുക്കുവാ ന്‍ നേതാക്കന്‍മാ ര്‍ പദ്ധതിക ള്‍ ഒരുക്കുന്നു. ഒരു ദരിദ്രന്  നാഴി അരി കൊടുക്കുമ്പോഴും ഒരു തൂവാല കൊടു ക്കുമ്പോഴും അതി ന്‍റെ വിലയേക്കാള്‍ എത്രയോ മടങ്ങ്‌ കൂടുതല്‍ അതി ന്‍റെ പ്രസിദ്ധിക്കായി ചിലവാക്കുന്നു. സഹജീവികളായ മനുഷ്യ ര്‍ ദരിദ്രരെങ്കി ലും അവരും ദൈവത്തിന്‍റെ സൃഷ്ടികളാണെന്നും അവരും നമ്മെപ്പോലെ തന്നെ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും മാനിക്കപ്പെടേണ്ടവരാണെന്നും ഉള്ള വസ്തുത വിസ്മരിക്കരുത്.

ദൈവികമായ ഒരു സമീപനം കൊണ്ട് മാത്രമേ മനുഷ്യന് യഥാര്‍ത്ഥ നീതി ലഭിക്കുകയുള്ളൂ. ദൈവ മനുഷ്യര്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ ചെയ്തികളും പലതും ലജ്ജാവഹമാണ്. സാമൂഹ്യ വ്യവസ്ഥിതിക്കനുസരിച്ച് ദൈവീക നിയമവും നടപ്പിലാക്കുവാനാണ് പലരും ശ്രമിക്കുന്നത്. പരീശ മനസ്ഥിതിയാണ് പലരെയും ഭരിക്കുന്നത്‌. പരീശന്മാരുടെയും  ശാസ്ത്രിമാരുടെയും പ്രവര്‍ത്തിക ള്‍ ജനദ്രോഹപരമെന്നു കണ്ട് യേശു ക്രിസ്തു അവരെ പലപ്പോഴും നിശിതമായി വിമര്‍ശി ച്ചിരുന്നു. കൊതുകിനെ അരിക്കുക യും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന നീതിയാണ് അവര്‍ കാട്ടിയത്. പീഡിതനും അടിമയ്ക്കും ദുഖിതനും അനാഥനും സാധുവിനും  സമ്പൂര്‍ണ്ണ നീതി ലഭിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. 

ക്രിസ്തീയ സഭകള്‍ നീതി നിര്‍വഹിക്കുന്ന വേദികളാകണം. ചൂഷണ വിധേയ രാകുന്ന വിശ്വാസികളും ആത്മീക മൂല്യങ്ങള്‍ വിസ്മരിക്കുന്ന നേതാക്കന്‍മാരും അടിമത്വമനുഭവിക്കുന്ന ശുശ്രൂഷകരുമൊക്കെ ഇന്ന് സഭകളിലുണ്ട്. സമ്പന്ന ര്‍ക്കും ദരിദ്രര്‍ക്കും പണ്ഡിതര്‍ക്കും പാമരര്‍ക്കും കഴിവുള്ളവനും കഴിവില്ലാത്തവനുമെല്ലാം ഒരേ നീതിയായിരിക്കണം സഭകളില്‍.  ജനത്തെ നയിക്കുന്നവര്‍ക്ക് പക്ഷാഭേദം പാടില്ല.  അഥവാ അങ്ങിനെ വേര്‍തിരിവ് കാണിക്കുന്നവര്‍ എത്ര പ്രഗല്ഭനായാലും ദൈവിക ദര്‍ശനം നഷ്ടപ്പെട്ട് ലോകനീതി നടപ്പാക്കുന്നവനാനെന്നു കരുതാം.  സകല നീതിയും നിവര്തിക്കുവാനോരുക്കം ആയിരുന്ന ക്രിസ്തുവിന്റെ അനുയായി കള്‍ നീതി നിക്ഷേധിക്കുന്നവര്‍ ആകരുത്.

യെരീഹോവിലക്ക് പോകുമ്പോള്‍ കള്ള ന്മാരുടെ കൈയ്യില്‍ അകപ്പെട്ട മനുഷ്യനെ കണ്ട് അവനെ കൈക്കൊണ്ട നല്ല ശമരിയാക്കാരന്‍ അവനെ എത്തിച്ചത് വ ഴിയമ്പലത്തിലാണ്.  രക്ഷിക്കുന്നവന്‍ മ ടങ്ങി വരും വരെ പരിചരണം നല്‍കേണ്ടത് വഴിയമ്പലക്കാരന്റെ കടമയാണ്.  മുറിവ് കെട്ടണം, മരുന്ന് വെക്കണം , ആശ്വസിപ്പിക്കണം, ധൈര്യ പ്പെടുത്തണം ഇതാണ്  വഴിയമ്പലക്കാരന്റെ ദൌ ത്യം വഴിയമ്പലം  ദൈവസഭക്ക് സദൃ ശ്യം.  അര്‍ദ്ധപ്രാണന്‍ ആയിരുന്ന വഴിപോക്കനെ പുര്‍ണ്ണ ആരോഗ്യവാനായി നല്ല  ശമരിയാക്കാരനെ എല്പിക്കെണ്ടതിന്റെ  ഉത്തരവാദിത്തത്തി ല്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ നമുക്ക്  കഴിയില്ല.   പക്ഷെ ഇന്ന് പലയിടത്തും നല്ല ശമാര്യാക്കാരന്‍ നല്‍കുന്ന പ്രതിഫലം പറ്റിക്കൊണ്ട്‌ വഴി പോക്കന് നല്‍കേണ്ടുന്ന ശുശ്രൂഷ നല്‍കുന്നതിനു പകരം അവനെ വീണ്ടും കൊള്ളയടിക്കുന്ന പ്രവണത കണ്ടു വരുന്നു. 

സമാധാനമില്ലാത്ത സാഹചര്യങ്ങളില്‍ നിന്നും വിടുവിക്കപ്പെട്ട് ദൈവസഭകളി  ലെത്തിച്ചേരുന്നവരെ ദൈവസ്നേഹത്താല്‍ നാം കൈക്കൊള്ളണം. ലാസറിനെ മരണത്തില്‍ നിന്നും ഉയര്പ്പിച്ചപ്പോഴും  അവന്‍റെ കൈകാലുകളിലെ കെട്ടുകള്‍ അഴിക്കപ്പെട്ടിരുന്നില്ല. അതഴിക്കുവാന്‍ കൂടെയുള്ളവരോട്‌  കര്‍ത്താവ് കല്‍പ്പിച്ചു. അതാണ്‌ നമ്മുടെ ഉത്തരവാദിത്വം. ദൈവമനുഷ്യന്‍ മറ്റുള്ളവര്‍ക്ക് ഒരു ആശ്വാസമായിരിക്കണം. അത് വാക്കിലും പ്രവര്‍ത്തിയിലും എല്ലാം പ്രകടമാകട്ടെ.