ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്ക്ക് സമാധാനം

Public

ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്ക്ക് സമാധാനം

ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്ക്ക് സമാധാനം
Pr. Sam Thomas Kuwait

ഒരു ക്രിസ്തുമസ് സീസണ്‍ കൂടി ആഗതമായി. ലോകമെങ്ങും ക്രിസ്തുനാഥന്റെ ജന്മദിനം ആഹ്ലാദ ആരവങ്ങളോടെ കൊണ്ടാടുന്ന ദിനങ്ങള്‍. ക്രൈസ്തവ ഭവനങ്ങളില്‍ ഉത്സവ പ്രതീതി ജനിപ്പിക്കുന്ന ചടങ്ങുകളും ആഘോഷങ്ങളും. പൊതുവേ യേശു എന്ന വ്യക്തിത്വത്തിന് ലോകം നല്കു‍ന്ന അംഗീകാരമായി ക്രിസ്മസിനെ വ്യാഖ്യാനിക്കാം….
എന്നാല്‍ യേശുവിന്റെ ജനനത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം ഊഷ്മളമായ ആഘോഷങ്ങള്ക്ക് ഇടയില്‍ ജനം വിസ്മരിക്കുന്നു. ക്രിസ്മസ് കൊണ്ടാടുന്ന ജനം ക്രിസ്മസിന്റെ യഥാര്ത്ഥ സന്ദേശം ഉള്ക്കൊള്ളാതെ ആഘോഷാദികള്‍ നടത്തുന്നതിലര്ത്ഥം ഇല്ല.

2019 വര്ഷങ്ങള്ക്ക് മുമ്പ് ഒരു നാളി ല്‍ ബെത്ലഹേം എന്ന ഗ്രാമത്തിനുണ്ടായ ഒരു ദിവ്യാനുഭവം ആ ഗ്രാമത്തെ ശ്രദ്ധാകേന്ദ്രമാക്കി. അന്ന് രാത്രിയില്‍ ഇടയന്മാര്ക്കുണ്ടായ ദിവ്യ ദര്ശനം അവരുടെ ജീവിതത്തി ല്‍ അനുഭൂതിയായി. അതിലൂടെ അവര്ക്ക് മഹത്വരമായ ഒരു സന്ദേശം ലഭിച്ചു. “സര്‍വ ജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്ക്കായി ജനിച്ചിരിക്കുന്നു.” (ലുക്കോ. 2:10,11) ഈ ദിവ്യ സന്ദേശം കേട്ട മാത്രയില്‍ ഇടയന്മാ ര്‍ ആ സുവിശേഷത്തെ നേരി ല്‍ കാണുവാ ന്‍ പുറപ്പെട്ടു. അവര്‍ അത് കണ്ടു, അറിഞ്ഞു സന്തോഷിച്ചു.
അവര്‍ കണ്ടതിനെയും കേട്ടതിനെയും കുറിച്ച് എല്ലാവരോടും പറയുകയും ദൈവത്തെ പുകഴ്ത്തുകയും ചെയ്തു. അന്ന് അവര്‍ ചെയ്തതിന്റെ തുടര്ച്ചയെന്നോണം വര്ഷാവര്ഷങ്ങളില്‍ ലോകമെമ്പാടുമുള്ള ജനം ക്രിസ്തുമസ് കൊണ്ടാടുന്നു എങ്കിലും അതൊരു സീസണ ല്‍ ആഘോഷം ആയിത്തീര്ന്നു എന്നതാണ് വസ്തുത.

സര്‍വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം സ്വര്ഗീയ ദൂതനില്‍ നിന്നും കേട്ടറിഞ്ഞ ഇടയന്മാര്‍ തങ്ങള്‍ കേട്ട സുവിശേഷം മറ്റുള്ളവരോട് പങ്കുവെച്ചു. ജീവിതത്തിലാദ്യമായി സ്വര്ഗീയ സാന്നിധ്യം അനുഭവിക്കുവാന്‍ കഴിഞ്ഞ ഇടയന്മാര്‍ അതീവ സന്തോഷത്തോടെ ദൈവത്തെ പുകഴ്ത്തി. എന്നാല്‍ ക്രിസ്തുമസ് ഒരു ആഘോഷമാക്കുന്ന ജനം സീസണ്‍ കഴിയുമ്പോള്‍ ബെത്ലഹേം പട്ടണത്തെയും അവിടെ ജനിച്ച ശിശുവിനെയും സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. മാനവരുടെ രക്ഷയ്ക്കായി ഭൂജാതനായ ഈ ദിവ്യ ജന്മത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു എന്ന പരമ പ്രധാനമായ സത്യത്തെ അവഗണിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം.

ഈ ക്രിസ്തുമസ് സീസണില്‍ നമുക്കൊന്ന് ചിന്തിക്കാം. ദൈവത്താല്‍ സ്ഥാപിതമായ ഈ മഹാസന്തോഷം ജീവിതത്തിലുടനീളം നമുക്ക് അനുഭവവേദ്യമാകുന്നുണ്ടോ? “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്ക്ക് സമാധാനം.” (ലുക്കോ. 2:13,14)