4E5447FB-68D8-4841-BD6F-B08E1E313E37

ദൈവേഷ്ടം ചെയ്യാനും വാഗ്‌ദാനം ലഭിച്ചിരിക്കുന്നതു നേടാനും നിങ്ങൾക്കു സഹനശക്തി വേണം: ഡോ. ബി വര്ഗീസ്

News

ദൈവേഷ്ടം ചെയ്യാനും വാഗ്‌ദാനം ലഭിച്ചിരിക്കുന്നതു നേടാനും നിങ്ങൾക്കു സഹനശക്തി വേണം: ഡോ. ബി വര്ഗീസ്

കുവൈറ്റ് : “ദൈവേഷ്ടം ചെയ്യാനും വാഗ്‌ദാനം ലഭിച്ചിരിക്കുന്നതു നേടാനും നിങ്ങൾക്കു സഹനശക്തി വേണം, വരാനുള്ളവൻ വരും” എന്ന് ഡോ ബി വര്ഗീസ് ജനത്തെ ഉത്‌ബോധിപ്പിച്ചു. യു പി എഫ് കെ കൺവൻഷന്റെ പ്രാരംഭദിനത്തിൽ വചനത്തില്‍ നിന്നും സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈറ്റിലെ പെന്തകോസ്ത് വിശ്വാസികളുടെ ഐക്യവേദിയായ
യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) ൻറെ
നേതൃത്വത്തിൽ എൻ.ഇ.സി.കെ ചര്‍ച്ച് ആന്‍ഡ്‌ പാരിഷ് ഹാളില്‍ വെച്ച് ഒക്ടോബർ 23ന് വൈകിട്ട് ആരംഭിച്ച വാർഷിക കൺവൻഷൻ എൻ.ഇ.സി.കെ
ചെയർമാന്‍ റവ. ഇമ്മാനുവേൽ ഗരീബ് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു.
കെ. ടി. എം. സി. സിയുടെ ആരാധനയോടനുബന്ധിച്ചു നടത്തപെട്ട യോഗത്തില്‍
കെ.റ്റി.എം.സി.സി വൈസ് പ്രസിഡന്റ്
ജിജി എം. തോമസ് അദ്ധ്യക്ഷനായിരുന്നു. യുപിഎഫ്കെ സുവനീറിന്റെ
പ്രകാശനം സുവനീർ കൺവീനർ ബ്രദര്‍ റെജി ടി സകറിയ, കെ.റ്റി.എം.സി.സി
ചെയർമാൻ ജോൺ എം. ജോൺ നല്‍കികൊണ്ട് നിര്‍വഹിച്ചു. കൺവൻഷൻ ഗായക സംഘത്തോടൊപ്പം ഡോ. ബ്ലെസ്സണ്‍ മേമന ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.
കുവൈറ്റിലെ 19 പെന്തക്കോസ്തു സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഏറ്റവും വലിയ ആത്മീയ സംഗമം ആണ്
യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) കൺവൻഷൻ

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.