C5CDC760-B5F4-45B2-9F50-78CD5FF3BC85

News

യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) കൺവൻഷൻ ഇന്ന് (ഒക്ടോബർ 23 ന്) ആരംഭിക്കും

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (UPFK) ൻറെ നേതൃത്വത്തിൽ നടത്തപെടുന്ന 2019 ലെ കൺവെൻഷൻ ഇന്ന് (ഒക്ടോബർ 23 ന്) ആരംഭിക്കും. വൈകിട്ട് 6:30 യ്ക്ക് NECK ചർച്ചിൽ റവ. ഇമ്മാനുവേൽ ഗരീബ് (ചെയർമാൻ-NECK) ഉത്‌ഘാടനം ചെയ്യുന്ന മഹാസമ്മേളനം ഒക്ടോബർ 25 ന് സമാപിക്കും. പ്രാരംഭ ദിനത്തിൽ ജിജി എം. തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, ജോൺ എം. ജോൺ കൺവൻഷൻ സുവനീർ പ്രകാശനം നിർവഹിക്കും.
മണക്കാല, ഫെയ്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ, പാ. ഡോ. ബി. വർഗ്ഗീസാണ് മുഖ്യ പ്രഭാഷകൻ. പ്രശ്‌സത ഗായകൻ ഡോ. ബ്ലെസ്സൺ മേമനയോടൊപ്പം കൺവൻഷൻ ഗായക സംഘം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.