pcnak

2020 പിസിഎന്‍എകെ പെന്‍സില്‍വേനിയ ഒരുക്കങ്ങള്‍ ആരംഭിച്ചു

News

2020 പിസിഎന്‍എകെ പെന്‍സില്‍വേനിയ ഒരുക്കങ്ങള്‍ ആരംഭിച്ചു

അറ്റ്ലാന്റ : 2020 ജൂലൈ 2 മുതൽ 5 വരെ പെൻസിൽവേനിയ യിലുള്ള ലാങ്കസ്റ്റർ കൗണ്ടി കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന മുപ്പത്തെട്ടാമതു പി സി എൻ എ കെ ദേശീയ ഭാരവാഹികളുടെയും പ്രാദേശിക ഭാരവാഹികളുടെയും യോഗം സെപ്റ്റംബർ 27, 28 തീയതികളിൽ ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്‌ളി ചർച്ചിൽ നടത്തപ്പെട്ടു.
27 ന് നടന്ന യോഗത്തിൽ പാസ്റ്റർ റോബി മാത്യു ((കൺവീനർ) സാമുവേൽ യോഹന്നാൻ ((സെക്രട്ടറി) വിൽ‌സൺ തരകൻ ((ട്രെഷറർ) ഫിന്നി ഫിലിപ്പ് ((യൂത്ത് കോർഡിനേറ്റർ) സോഫി വര്ഗീസ് ((ലേഡീസ് കോർഡിനേറ്റർ) രാജൻ ആര്യപ്പള്ളിൽ ((മീഡിയ കോർഡിനേറ്റർ) എന്നിവരും നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളി ൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്തു. ചുമതലപ്പെട്ടവർ ഇതുവരെയുള്ള പ്രവർത്തങ്ങൾ വിവരിച്ചു . കോൺഫറൻസ് ന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.