ക്ഷമിക്കുന്നവരാകാം

Forgiveness
Public

ക്ഷമിക്കുന്നവരാകാം

ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തു കാറോ ടിച്ച ഒരു യുവതി തനിക്കെതിരെ റോംഗ് സൈഡില്‍ വന്ന ഒരു കാറുമായി കൂട്ടിയിടിക്കേണ്ടാതായിരുന്നു. തക്ക സമയത്ത് നിയന്ത്രിച്ചതിനാല്‍ അപകടം ഒഴിവായി. വണ്ടിയില്‍ നിന്ന്‍ ഇറ ങ്ങിച്ചെന്ന യുവതി മറ്റേ കാര്‍ ഓടി ച്ചിരുന്ന ആളോട് കുപിതയായി സം സാരിച്ചു. എല്ലാം കേട്ടതിനു ശേഷം ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു, “റോംഗ് സൈഡില്‍ വന്നു എന്നുള്ളത് എന്റെ തെറ്റ്, ക്ഷമിക്കണം. എന്നാല്‍ മാഡം ഹെഡ് ലൈറ്റ് ഓണ്‍  ചെയ്തിരുന്ന തിനാല്‍ എനിക്ക്  ശരിയായി കാണുവാന്‍ കഴിഞ്ഞില്ല”. അപ്പോഴാണ്‌ താനും കുറ്റക്കാരിയാണെന്ന സത്യം യുവതിക്ക് മനസ്സിലായത്‌.

ഇതേ പോലെ നമ്മുടെ കുറ്റം കൂടി മറ്റുള്ളവരില്‍ ആരോപിക്കുന്ന എത്രയോ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. നമ്മെക്കൊണ്ട് പരിഹ രിക്കുവാന്‍ കഴിയുന്ന പല കാര്യങ്ങളുടെ മുമ്പിലും നാം കണ്ണടച്ചിട്ടു മറ്റുള്ളവര്‍ക്ക് നേരെ ശാപശരങ്ങള്‍ ഉതിര്‍ത്ത എത്രയോ സന്ദര്‍ഭങ്ങള്‍ നമുക്കുണ്ടായി. ഒരു ചെറിയ ഇടവഴിയില്‍ അല്പം മാര്‍ഗതടസ്സം സൃഷ്ടിച്ചു കൊണ്ട് അടുത്ത കയ്യാലയില്‍ നിന്നും ഒരു കല്ല്‌ ഉരുണ്ടു വീണു കിടന്നപ്പോള്‍ അത് വഴി വന്നവര്‍ പലരും അത് കണ്ട്  അടുത്ത പുരയിടത്തിന്റെ ഉടമസ്ഥനെ കുറ്റപ്പെടുത്തുകയും ഒടുവില്‍ പഞ്ചായത്തിന്‍റെ ഭരണ കാര്യക്ഷമത ഇല്ലായ്മയെ വരെ പഴിക്കുകയും ചെയ്തു. അതിലേതെങ്കിലും ഒരാള്‍ക്ക്‌ ആ കല്ല്‌ വഴിയോരത്തേക്കു മാറ്റി വെയ്ക്കാമായിരുന്നു എങ്കിലും അതിനവര്‍ മുതിര്‍ന്നില്ല എന്നതാണ് വാസ്തവം.

നമ്മുടെ ചുറ്റുപാടുകളില്‍ കാണപ്പെടുന്ന അനാരോഗ്യകരമായ പ്രവണതകളെയും ശീലങ്ങളെയുമൊക്കെ കണ്ടു നാമും ഈ വിധം പ്രതികരിക്കുകയും സമൂഹത്തെയും മറ്റുള്ളവരെയും പഴി ചാരുകയും ചെയ്യാറുണ്ട്. വളരെ ലാഘവത്തോടെ തന്നെ പരിഹാരം കാണുവാന്‍ കഴിയുമെങ്കിലും നാം അതിനു തുനിയാറില്ല.

ജീവിത കാലം മുഴുവന്‍ പരസ്പരം സ്നേഹിച്ചു ഒന്നിച്ചു മരിക്കുവാൻ ആ ഗ്രഹിക്കുന്ന എത്രയോ കുടുംബങ്ങളാണ്  പെരുമാറ്റ ദൂഷ്യം കൊണ്ട് ശിഥി ലമാകുന്നത്. മൂര്‍ച്ചയുള്ള കത്തിയിറക്കിയില്ലെങ്കിലും മൂര്‍ച്ചയുള്ള വാക്കുക ളാല്‍ പരസ്പരം മുറിവേല്‍പിക്കുന്ന എത്രയോ ഭാര്യാഭര്‍ത്താക്കന്മാരുണ്ട്. തീവ്രത കുറഞ്ഞും കൂടിയും നമുക്കു ചുറ്റും ദിനേന ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു. ക്ഷമിക്കുവാനും സഹിക്കുവാനും സ്നേഹിക്കുവാനും കഴി യുന്ന ഒരു ഹൃദയം മനുഷ്യന് ദൈവം നല്‍കിയിട്ടുണ്ട്. പക്ഷെ അതിന്‍റെ വ്യാ പ്തി മനസ്സിലാക്കുവാന്‍ മനുഷ്യന്കഴിയുന്നില്ല എന്നതാണ് പരിതാപകരം. 

ക്ഷമാശീലം സഹിഷ്ണത ഇതൊന്നും വിദ്യാഭ്യാസംകൊ ണ്ടോജീവിതസൌകര്യങ്ങ ള്കൊണ്ടോ കുടുംബമഹിമ കൊണ്ടോ ഒന്നും നേടുവാന്കഴിയുന്നതല്ല. കണ്ടാല്വള രെ സൗമ്യരെന്നു തോന്നിക്കുന്ന പലരും അവരുടെ ധാ രണകള്ക്ക് വിപരീതമായി ആരെങ്കിലും സംസാരിക്കുക യോ പ്രവര്ത്തിക്കുകയോ ചെയ്താല്രോഷാകുലരാ കുന്നത്  കാണാം.

തന്നില്‍ തെറ്റുണ്ടായാല്‍  പോലും അതിനു ക്ഷമായാചനം നടത്തുന്നത്  പ ലരും ഒരു കുറവായി കരുതുന്നു. മഹാനായ ഒരു വ്യക്തിക്ക്മാത്രമേ ക്ഷമിക്കുവാന്‍  കഴിയുകയുള്ളൂ. അതുപോലെ ഉത്തമനായ ഒരുവ്യക്തി മാത്രമേ ക്ഷമായാചനം നടത്തുകയുള്ളൂ.

“ഞാന്‍ സൌമ്യതയുംതാഴ്മയുമുള്ളവനാകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട്പഠിപ്പീന്‍”. എന്ന്കര്‍ത്താവ്‌  പറഞ്ഞു. സൌമ്യത നമുക്കു മുഖത്തു പ്രകടിപ്പിക്കാന്‍ കഴിഞ്ഞേക്കാം പക്ഷെ നമ്മോടൊപ്പം യേശുവുണ്ടങ്കിലെ സൌമ്യമായ മനോഭാവം നമുക്കുണ്ടാകുകയുള്ളൂ. യേശുവിനെ ജീവിതത്തില്‍ കൈക്കൊണ്ട ഒരു വ്യക്തിയില്‍ കോപം, വൈരാഗ്യം, ക്രൂരത തുടങ്ങിയ പൈശാചിക സ്വഭാവങ്ങള്‍ ഉടലെടുക്കുകയില്ല. സൌമ്യത ഒരു ബാഹ്യ വിശേഷതയാണെങ്കില്‍ അതുളവാക്കുന്ന ആന്തരീക വൈശിഷ്ട്യം പ്രധാനമായും ക്ഷമയാണ്. ക്ഷമാശീലര്‍ക്ക്മാത്രമേ സൌമ്യരായിക്കുവാന്‍ കഴിയുകയുള്ളൂ.

ആത്മീകനായ ഒരുവന്‍റെ ബാഹ്യ പ്രകടനങ്ങളും അവന്‍റെ മനോഭാവവും ഒരുപോലെയിരിക്കണം. സൌമ്യത പ്രദര്‍ശിപ്പിക്കുന്ന ഒരുവന് മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ കഴിയണം. അല്ലെങ്കില്‍ അടിസ്ഥാനപരമായി നമുക്കു നമ്മുടെ വിശ്വാസത്തിലും ധാരണയിലും ഉറപ്പോ നിശ്ചയമോ ഇല്ലെന്നാണ് തെളിയുന്നത്.

പെട്ടെന്ന് പ്രതികരിക്കുകയും കാര്യങ്ങള്‍  ലാഘവത്വത്തോടെ കാണാതിരിക്കുകയും ചെയ്യുന്ന സ്വഭാവം ഒരു ക്രിസ്തീയ വിശ്വാസിക്ക് ഭൂഷണമല്ല. നാം ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷമയും സഹനവും താഴ്മയും ക്രിസ്തുയേശുവില്‍ കാണാം.

സ്വര്ഗത്തിലെ സകലമഹിമ കള്ക്കുംഉടമയായവന്ഏ റ്റവും ഹീനമായ പീഡനങ്ങ ള്ഏറ്റുവാങ്ങി. അടുത്തുനിന്ന് ആരെങ്കിലും ഒന്നു ചുമ ച്ചാല്നമുക്ക് അലോസരമു ണ്ടാകും. എന്നാല്റോമന്പടയാളികള്കര്ത്താവി ന്റെ മുഖത്തുതുപ്പിയ പ്പോഴും അവിടുന്ന്  പ്രതികരിച്ചില്ല.

ക്ഷമിക്കുവാന്‍ കഴിയുന്ന ഒരു വ്യക്തിക്ക്പല അനര്‍ത്ഥങ്ങളും ഒഴിവാക്കുവാന്‍  കഴിയും. കുടുംബത്തില്‍, സമൂഹത്തില്‍, സഭയിലൊക്കെ നാം ആയിരിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ സ്വഭാവം നമ്മില്‍ വെളിപ്പെട്ടാല്‍ അവിടെയെല്ലാം നാം മൂലം അഭിവൃദ്ധിയുണ്ടാകും. മറ്റുള്ളവര്‍ക്ക് നാം ഒരു ആശ്വാസമായിരിക്കും. ധനത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ ബിരുദങ്ങളു ടെയോ പൊള്ളയായ ചിന്തകളാല്‍ നാം നിഗളിക്കുന്നവരാണെങ്കില്‍ ആത്മീകസ്വഭാവം നമ്മില്‍  വളരുകയില്ല. “ദൈവം നിഗളികളോട് എതിര്‍ത്ത്നില്‍ക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപനല്‍കുന്നു.” (1 പത്രോസ് 5 : 6) താഴ്മയ്ള്ളവര്‍ക്ക്മൂന്നു പ്രതിഫലങ്ങള്‍ ലഭിക്കുമെന്ന്ജ്ഞാനിയായശലോമോന്‍ പറഞ്ഞു. ധനം, മാനം, ജീവന്‍  ഇവയാണത് (സാദൃശ.22:4)

നമ്മുടെ തെറ്റുകള്‍  മറച്ച് മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള വ്യഗ്രത അവസാനിപ്പിച്ച് കൃപയോടു കൂടിയ വാക്കുകളാല്‍ സൌമ്യതയോടെ ക്രൂശിന്റെ മഹത്വം നമ്മില്‍ വെളിപ്പെടുത്താം. ധനവുംമാനവും ജീവനും നമുക്കു ലഭ്യമാകുവാന്‍ നമ്മുടെ നിഗളഭാവങ്ങള്‍ ഉപേക്ഷിച്ച് താഴ്മ  ധരിക്കാം. നാം ഉള്‍പ്പെട്ടു നില്‍ക്കുന്ന സമൂഹത്തില്‍ സമാധാനവും സന്തുഷ്ടിയും ഉളവാകുവാന്‍  ക്ഷമാശീലം നമുക്കു വളര്‍ത്താം.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.