ചന്ദ്രയാൻ-2 ദൗത്യത്തെ പ്രശംസിച്ച് നാസ

69ECEBE1-8EE9-4E72-94AC-E8FF9686FC37
News

ചന്ദ്രയാൻ-2 ദൗത്യത്തെ പ്രശംസിച്ച് നാസ

വാഷിംഗ്ടണ്‍: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഐഎസ്ആർഒയുടെ നേട്ടങ്ങൾ തങ്ങളെ പ്രചോദിപ്പിക്കുന്നെന്ന് ഐഎസ്ആർഒയുടെ ട്വീറ്റിനു മറുപടിയായി നാസ കുറിച്ചു.

ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ ഇറക്കാനുള്ള ഐഎസ്ആർഒയുടെ ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികൾ നമുക്ക് ഒരുമിച്ച് യാഥാർഥ്യമാക്കാം- ഐഎസ്ആർഒയുടെ ട്വീറ്റിനു മറുപടിയായുള്ള നാസയുടെ ട്വീറ്റിൽ പറയുന്നു.

അവസാന നിമിഷങ്ങളിലെ സാങ്കേതിക പ്രശ്നങ്ങളിലാണു ചന്ദ്രനിൽ ലാൻഡർ ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം നടക്കാതെ പോയത്. ലാൻഡർ ചന്ദ്രോപരിതലത്തെ സ്പർശിക്കുന്നതിനു നിമിഷങ്ങൾ മുന്പു ലാൻഡറും ഇസ്രോ കേന്ദ്രവും തമ്മിലുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ മുകളിൽവച്ചാണു ലാൻഡറിന്‍റെ ഗതി മാറുന്നതും ബന്ധം നഷ്ടപ്പെടുന്നതും.

വളരെ സങ്കീർണമായിരുന്നു ചന്ദ്രനിൽ ഇറങ്ങുന്നതിനു മുന്പുള്ള ലാൻഡറിന്‍റെ അവസാന 15 മിനിറ്റ് സമയത്തെ ദൗത്യം. അതിനു 37 ശതമാനം മാത്രമാണ് വിജയസാധ്യതയെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ നേരത്തേ പറഞ്ഞിരുന്നു.

46 ദിവസം നീണ്ട യാത്രയ്ക്കിടെ 3, 84,398 കിലോമീറ്റർ ദൂരത്തിനിടെ ഒരിക്കൽപ്പോലും ഇസ്രോയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. ഭൂമിയിൽനിന്ന് ഓർബിറ്ററിനെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിച്ചതിലും ഓർബിറ്ററിൽനിന്ന് വിക്രം ലാൻഡർ വേർപെടുത്തുന്നതിലും നേരിയ പിഴവുപോലും ഉണ്ടായില്ല. മൂന്നു മൊഡ്യൂളുകളിൽ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം ഓർബിറ്ററിന്േ‍റതായിരുന്നു. ഓർബിറ്റർ ഇപ്പോഴും പൂർണതോതിൽ പ്രവർത്തന സജ്ജമായി ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.