KTMCC-IPC

News

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ. റ്റി. എം. സി. സി ) ടാലന്റെ ടെസ്റ്റ്‌ 2019 ആഗസ്റ്റ് 31 ശനിയാഴ്ച 8 മണി മുതൽ 3 മണി വരെ നടന്നു.
കുവൈറ്റിലെ ആദ്യ മലയാളി ക്രൈസ്തവ കൂട്ടായ്മയുടെ നാലാമത് ടാലന്റെ പരിശോധന മത്സരത്തിൽ
മാർത്തോമ്മ ,സി എസ്‌ ഐ,ഇവാഞ്ചലിക്കൽ ,ബ്രദറൻ ,പെന്തക്കൊസ്ത്‌ സഭകളിലെ 25 ചര്‍ച്ചുകളില്‍ നിന്നും 500 പരം മത്സരാര്‍ത്ഥികള്‍
വ്യത്യസ്ത വേദികളിൽ മത്സരിച്ചു.
കേരള പബ്ലിക്ക് സർവീസ് (പി. എസ്.സി) മെമ്പർ ഡോ. ജിനു സ്കറിയാ ഉമ്മൻ, ഹാർവ്വസ്റ്റ്‌ T. V ഡയറക്റ്റർ ബിബി ജോർജ്ജ്‌ ചാക്കോ
ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. താലന്ത്‌ ആഘോഷങ്ങൾ എൻ.ഇ.സി.കെ. ചെയർമാൻ റവ. ഇമ്മാനുവേൽ ബന്യാമിൻ ഗരീബ് ഉത്ഘാടനം ചെയ്തു.
ആത്മീക സാംസ്കാരിക നേതാക്കൻമാർ സമാപനസമ്മേളനത്തില്‍ പങ്കെടുത്തു.
ടാലന്റ് ടെസ്റ്റിൽ 27 പോയിന്റുമായി ഐ പി സി കുവൈ്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.19 പോയിന്റുമായി സെന്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് രണ്ടാം സ്ഥാനവും,14 പോയിന്റുമായി എ ജി ചർച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.