Blog

First AG

News
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് ഒരുക്കുന്ന ബൈബിൾ ക്‌ളാസ്സ്

അബ്ബാസിയ : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് ഒരുക്കുന്ന അഞ്ചു ദിവസത്തെ ബൈബിൾ ക്ലാസ് ഓഗസ്റ്റ് മാസം 12 തിങ്കളാഴ്ച്ച മുതൽ 16 വെള്ളിയാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മണി മുതൽ 8.30 മണി വരെ അബ്ബാസിയയിൽ നീഡ്‌സ് ടൈപ്പിംഗ് സെന്ററിന്റെ എതിർവശത്തുള്ള ന്യൂ ബെസ്റ്റ്‌ ബേക്കറി ബിൽഡിംഗ് ബേസ്‌മെന്റിലുള്ള ഫസ്റ്റ് എ ജി ചർച്ച് പ്രയർ ഹാളിൽ വച്ച് നടക്കും.

സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും, റ്റി വി പ്രഭാഷകനും, കുമ്പനാട് ന്യൂ ലൈഫ് അസ്സെംബ്ലിസ് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എബ്രഹാം തോമസ് (എബി അയിരൂർ) ” യേശുക്രിസ്തുവിന്റെ പുനരാഗമനവും ദൈവസഭയും ” എന്ന വിഷയത്തിൽ ദൈവവചനത്തിൽ നിന്നും ക്‌ളാസ്സുകൾ എടുക്കും. 

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജെയിംസ് എബ്രഹാം മീറ്റിംഗുകൾ നയിക്കും. ഫസ്റ്റ് എ ജി ചർച്ച് കുവൈറ്റ് ക്യോയർ ഗാന ശ്രുശൂഷ നയിക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ പാസ്റ്റർ ജെയിംസ് എബ്രഹാം (97251639) / ബ്രദർ തോമസ് ജോർജ് (99325985) എന്നീ നമ്പറുകളിൽ ബന്ധപെടുക. കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.