Blog

IPC-Family-meet

News
ഐ.പി.സി കുടുംബ സംഗമം സമാപിച്ചു

ഒർലാന്റോ : ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെട്ട പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമം ഭക്തി നിർഭരമായി സമാപിച്ചു. ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ 2019 ജൂലൈ 25 മുതൽ 28വരെ നടത്തപ്പെട്ട കോൺഫ്രൻസ് വ്യാഴാഴ്ച വൈകിട്ട് 7. 30 ന് നാഷണൽ ചെയർമാൻ റവ. ആന്റണി റോക്കി ഉത്ഘാടനം നിർവ്വഹിച്ചു. റീജിയൻ പ്രസിഡന്റ് റവ.ഡോ. ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോർജ് തോമസ് സങ്കീർത്തനം വായിച്ചു.

“ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം” എന്ന കോൺഫ്രൻസ് ചിന്താവിഷയത്തെ ആസ്പദമാക്കി പാസ്റ്റർമാരായ ഇടിച്ചെറിയ നൈനാൻ, വി.ജെ തോമസ് എന്നിവർ പ്രഥമ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കോർഡിനേറ്റർ ബ്രദർ റെജി വർഗീസ് സ്വാഗതം ആശംസിച്ചു. പാസ്റ്റർമാരായ എബി.കെ. ബെൻ, മൈക്കിൾ ജോൺസൺ, ജോജി ജോസഫ്, കെ.വി. ജോസഫ്, തോമസ് സാമുവേൽ എന്നിവർ ആരംഭ ദിനത്തിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

സഹോദരന്മാരായ എബി മാത്യൂവിന്റെയും റോയി ബയൂലയുടെയും ചുമതലയിൽ നാഷണൽ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗായക സംഘത്തിനോടൊപ്പം ഡോ. ബ്ലെസ്സൻ മേമന ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു.

യേശുക്രിസ്തുവിനെ ഉയർത്തുന്ന പ്രസംഗങ്ങളിലൂടെ യാവണം ജനത്തെ മാനസാന്തരത്തിലേക്ക് നയിക്കേണ്ടതെന്നും അന്യഭാഷയോടു കൂടിയുള്ള ആരാധനയിൽ നിന്നും വ്യതിചലിക്കാതെ ആത്മശക്തി പ്രാപിച്ചവരായി ദൈവജനം തീരുമാറാകണമെന്നും, പരിശുദ്ധാത്മാവ് സഭയെ നിയന്ത്രിക്കുന്ന കാലഘട്ട ത്തിലേക്ക് ദൈവസഭ മടങ്ങിവരണമെന്നും മുഖ്യ പ്രഭാഷകരായ റവ. ഡോ. സാബു വർഗീസ് , പാസ്റ്റർ ബാബു ചെറിയാൻ, ഡോ. ഇടിച്ചെറിയ നൈനാൻ, റവ.ഷിബു തോമസ് , സാജൻ ജോയി, ജേക്കബ് മാത്യൂ എന്നിവർ വിശ്വാസികളെ ആഹ്വാനം ചെയ്തു.

റവ. ആരൻ ബർക്ക് യുവജന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ ദുബായ് പ്രസംഗിച്ചു. ബൈബിൾ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് കാഷ് അവാർഡുകൾ നൽകി. സിസ്റ്റർ ക്രിസ്റ്റൽ ജോൺസണിന്റെ നേതൃത്വത്തി ലുള്ള വർഷിപ്പ് ടീം സോോദരി സമ്മേളനത്തിൽ ആരാധന നയിച്ചു.

കുട്ടികൾക്കായി ഇഗ്നൈറ്റ് യുവർ ലൈറ്റ് കിഡ്സ് എന്ന പ്രത്യേക വിനോദ പരിപാടികളും വി.ബി.എസും ഉണ്ടായിരിന്നു. കോൺഫ്രൻസിനോടനുബദ്ധിച്ച് ഐ.പി.സി ഗ്ലോബൽ മീഡിയ റീജിയൻ സമ്മേളനവും അവാർഡ് ദാനവും, കോട്ടയം തിയോളജിക്കൽ സെമിനാരി യോഗവും ഉണ്ടായിരുന്നു.

രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ ഡോ. ജോയി ഏബ്രഹാം, ജോസഫ് വില്യംസ്, ഡോ. വിൽസൻ വർക്കി എന്നിവർ അദ്ധ്യക്ഷത വഹിച്ചു. പകൽ നടന്ന യോഗങ്ങ ളിൽ അനുഗ്രഹീത ദൈവദാസന്മാർ സെമിനാറുകളിൽ പ്രഭാഷണം നടത്തി.

Leave your thought here

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.